കൊച്ചി: ലത്തീന്‍ സഭ ആലപ്പുഴ- കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 17 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവെക്കണം, ഫോര്‍ട്ട് കൊച്ചി വരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ ചങ്ങല നടത്തിയത്.ചെല്ലാനം- തോപ്പുംപടി മേഖലയിലായാണ് 17,000ത്തോളം പേര്‍ ചേര്‍ന്ന് മനുഷ്യചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക