ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോയത് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് (യുഎസ്). 2022 ഇന്ന് ഇതുവരെയുള്ള കണക്ക് പ്രകാരം വേനല്‍ക്കാല അധ്യേയനത്തില്‍ (സമ്മര്‍ ഇന്‍ടേക്ക്) 82,000 വിദ്യാര്‍ഥികള്‍ക്കാണ് യുഎസ് സ്റ്റുഡന്റ് വിസ അനുവദിച്ച്‌ നല്‍കിയിരിക്കുന്നത്. യുഎസില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ വിസ ലഭിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണെന്ന് ഇന്ത്യയിലുള്ള യുഎസ് എംബസി അറിയിച്ചു.

ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് എംബസി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലുള്ള കോണ്‍സുലേറ്റുകള്‍ കേന്ദ്രമായിട്ടാണ് അമേരിക്കയിലേക്കുള്ള വിസ നടപടികള്‍ നടക്കുന്നത്. സെപ്റ്റംബര്‍- ഓക്ടോബര്‍ മാസത്തിലെ അധ്യേയനത്തിന് മെയ് മുതല്‍ ഓഗസ്റ്റ് വരെ നിരവധി വിസ അപേക്ഷയാണ് ലഭിച്ചിരുന്നത്. അവസരം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഏറെ മുമ്ബ് തന്നെ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയെന്ന എംബസി അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്കയില്‍ പഠിക്കുന്ന ആകെ വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2020-21 അധ്യേയന വര്‍ഷത്തില്‍ (രണ്ട് ഇന്‍ടേക്കില്‍) ആകെ 1,67,582 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസില്‍ പഠനത്തിനായി പോയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ എത്തുന്നത് ഇരു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും ഇത് ഇരു രാജ്യങ്ങളുടെ ബന്ധം വളര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥ പട്രിക ലസിന പറഞ്ഞു.

കോവിഡ് മഹാമാരിക്കിടെയിലും യുഎസ് തങ്ങളുടെ രാജ്യത്തിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് അവസരം തുറന്ന് നല്‍കുകയായിരുന്നു. കോവിഡ് കാലത്ത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം യുഎസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക