പ്രമുഖ ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലക്സിന്റെ ഇന്ത്യ ടോപ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് (16/05/2023) നിൽക്കുന്ന ചിത്രമാണ് മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ. പ്രമുഖ ബോളിവുഡ് നായിക റാണി മുഖർജിയാണ് ഇതിലെ നായികയായ ബംഗാളി കുടുംബിനിയെ അവതരിപ്പിക്കുന്നത്. ഈ ചിത്രം ഒരു ബംഗാളി കുടുംബിനിയെക്കുറിച്ചും സ്വന്തം മക്കൾക്ക് വേണ്ടി അവർ വിദേശരാജ്യമായ നോർവെയിലും പിന്നീട് ഇന്ത്യയിലും നടത്തിയ പോരാട്ടങ്ങളെ കുറിച്ചാണ് പറയുന്നത്. അനുകാലിക സാഹചര്യത്തിൽ യൂറോപ്പ്യൻ രാജ്യങ്ങളിലെ സിറ്റിസൺഷിപ്പിനെ ചുറ്റിപ്പറ്റി ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്ന ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്.

കഥാപ്രമേയവും പശ്ചാത്തലവും: നോർവേ എന്ന വികസിത രാജ്യത്ത് സിറ്റി തേടി ഇമിഗ്രേറ്റ് ചെയ്തെത്തുന്ന ഒരു കുടുംബം. ആ ദമ്പതികൾക്ക് രണ്ട് കൊച്ചു കുട്ടികൾ ഉണ്ട്. ഭർത്താവ് ജോലി ചെയ്യുകയും ഭാര്യ കുടുംബം നോക്കുകയും ചെയ്യുന്ന പരമ്പരാഗത ഇന്ത്യൻ സമ്പ്രദായം തന്നെയാണ് അവർ വിദേശത്തും തുടരുന്നത്. സ്വന്തം കുഞ്ഞുങ്ങളെ കൂടെ കിടത്തി ഉറക്കി എന്നും, അവർക്ക് കൈകൊണ്ട് ഭക്ഷണം വാരി കൊടുത്തു എന്നും, കണ്ണു പെടാതിരിക്കാൻ കുട്ടികളുടെ കവിളിൽ കുറി തൊട്ടു എന്നുമൊക്കെ ചൂണ്ടിക്കാട്ടി ചൈൽഡ് വെൽഫയർ കമ്മീഷൻ ഈ കുട്ടികളെ ഗവൺമെന്റ് കസ്റ്റഡിയിൽ ആക്കുന്നു. കുട്ടികളെ നഷ്ടപ്പെടുമ്പോൾ വാവിട്ടു കരയുന്ന അമ്മയെ, ആ കുട്ടികളെ തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന അമ്മയെ ഭ്രാന്തിയായും കുറ്റവാളിയായും ചിത്രീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൈൽഡ് വെൽഫയർ സ്കീമുകളുടെ പേരിൽ ഫോസ്റ്റർ പേരൻസിനെ ഉപയോഗിച്ച് നോർവേ എന്ന രാജ്യത്ത് നടക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ രൂപയുടെ അഴിമതിയെ കുറിച്ചും ഈ ചിത്രം പരാമർശിക്കുന്നുണ്ട്. മനുഷ്യത്വം തൊട്ടുതീണ്ടാതെ ഇമിഗ്രന്റ് കുടുംബങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കാനുള്ള ഒരു രാജ്യത്തിന്റെ ആസൂത്രിത ശ്രമങ്ങളും യാഥാർത്ഥ്യബോധത്തോടെ ഈ ചിത്രം വരച്ചു കാട്ടുന്നു. ഒരു സ്ത്രീയുടെ സ്വന്തം മക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ യഥാർത്ഥത്തിൽ മലയാളി യുവത്വത്തിന് പ്രചോദനം അല്ല, ഭയമാണ് ജനിപ്പിക്കേണ്ടത്. വിദേശ രാജ്യത്ത് സ്വന്തം മക്കളുടെ മേൽപോലും നിങ്ങൾക്ക് അവകാശമില്ല എന്ന ഭയം.

യഥാർത്ഥ സംഭവംവീഡിയോ ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക