ലയാളത്തിന്റെ പ്രിയ മെ​ഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത് പലരും മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചാണ് ആശംസ അറിയിക്കുന്നത്. അത്തരത്തില്‍ നടി നിരഞ്ജന അനൂപ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് നിരഞ്ജന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

മറ്റൊരു കൗതുകം ഉള്ളത് നിരഞ്ജന മമ്മൂട്ടിയുടെ പേര് ഫോണിൽ സേവ് ചെയ്തിരിക്കുന്നത് മമ്മൂട്ടി അങ്കിൾ എന്നാണ്. ഇത്തരത്തിൽ മമ്മൂട്ടിയെ സിനിമാരംഗത്ത് ഒരാൾ അഭിസംബോധന ചെയ്യുന്നത് അപൂർവ്വം ആയിട്ടാണ് പ്രേക്ഷകർ കാണുന്നത്. താരങ്ങൾ അഭിമുഖങ്ങളിലും മറ്റും മമ്മൂക്ക, അല്ലെങ്കിൽ മമ്മൂട്ടി സാർ എന്നൊക്കെയാണ് പൊതുവിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത് എന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അഭിസംബോധന വളരെ കൗതുകം ഉണ്ടാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാറ്റ് ഇങ്ങനെ

“ഇതിഹാസമാവാന്‍ ഒരു കാരണമുണ്ടാകും. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാന്‍ തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, എപ്പോഴും സ്നേഹിക്കുന്നു”, എന്നാണ് നിരഞ്ജന സ്ക്രീന്‍ ഷോട്ട് പങ്കുവച്ച്‌ കുറിച്ചത്.

“ഇപ്പോഴും പ്രയത്നിക്കുകയാണെന്ന് താങ്കള്‍ പറഞ്ഞു. ഈ സന്ദേശം, നല്ല ദിവസങ്ങളില്‍ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്”, എന്നാണ് നിരഞ്ജനയുടെ മെസേജ്. “പ്രയത്നിക്കുമ്ബോഴാണ് ത്രില്ലുള്ളത്. നിങ്ങള്‍ ഒരിക്കല്‍ അത് നേടി കഴിഞ്ഞാല്‍ ത്രില്‍ നഷ്ട്ടപ്പെടും. അതുകൊണ്ട് പ്രയത്നം തുടരുക. ഞാന്‍ ഇപ്പോഴും പ്രയത്നിക്കുകയാണ്”, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സുല്‍ഫത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഫോട്ടോയും നിരഞ്ജന പങ്കുവച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക