മുംബൈ: ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ നായ യുവാവി​ന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവി മുംബൈയിലെ ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സംഭവം. ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുപട്ടിയുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ ഉടമ അതിനെ പിടിച്ചുമാറ്റിയെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോയിഡയിലെ സെക്ടര്‍ 75ലെ അപെക്‌സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്ബോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച്‌ വീഴുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക