കണ്ണൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നേതൃത്വത്തെ വിമർശിച്ച ജി 23 നേതാക്കളെ ഉൾക്കൊള്ളാൻ ഗാന്ധി കുടുംബത്തിന് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. ജി23 നേതാക്കൾ പാർട്ടിക്കുള്ളിൽ നവീകരണത്തിന് ശ്രമിച്ചു. അവർ പറയുന്നത് മനസ്സിലാക്കാൻ നേതൃത്വം തയ്യാറാകണം.

ജി23 നേതാക്കളുമായി നല്ല ബന്ധം പുലർത്തേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഗാന്ധി കുടുംബത്തോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പാണ്. അശോക് ഗെലോട്ടിനെ ദേശീയ പ്രസിഡണ്ട് ആക്കണം എന്നാണ്ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ശശി തരൂർ എതിരാളിയായി മത്സരിച്ചാൽ കേരളത്തിലെ ജനങ്ങൾ മനസാക്ഷിയോടെ വോട്ട് ചെയ്യട്ടെ എന്നും സുധാകരൻ പറഞ്ഞു. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാൻ കെപിസിസി ഇറങ്ങില്ല. മത്സരം പാർട്ടിക്ക് നല്ലതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക