ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഞായറാഴ്ച (4/9/2022) വിവാഹിതരായിരുന്നു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുടെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പരസ്പരം രക്തഹാരമണിയിച്ച് ആണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് കടന്നത്. എന്നാൽ ഇതുമായി ബന്ധപ്പെടുത്തി മറ്റൊരു കാര്യമാണ് യുഡിഎഫ് സൈബർ പോരാളികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടി ആറാടുന്നത്.

ചർച്ചയാകുന്നത് പ്രൊഫൈൽ പിക്ച്ചർ അപ്ഡേഷൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

SArath Ever Don എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ആണ് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്. ഒരു കരി തേപ്പു പെട്ടിയിൽ നിന്ന് സിഗരറ്റ് കത്തിക്കുന്ന വ്യക്തിയുടെ ചിത്രമാണ് പ്രൊഫൈൽ പിക്ചർ ആയി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഇതിന് ക്യാപ്റ്റനായി അദ്ദേഹം ചേർത്തിട്ടുള്ള വരികൾ ഇപ്രകാരമാണ്: “എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്

വലിയുമില്ല വലിപ്പിക്കലുമില്ല 🙌🏻”

ഇതുരണ്ടും ഉയർത്തിക്കാട്ടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ യുഡിഎഫ് സൈബർ പോരാളികളുടെ പ്രൊഫൈലുകൾ വലിയ രീതിയിൽ ആക്രമണം അഴിച്ചുവിടുന്നത്. ആര്യയുടെ മുൻ കാമുകനാണ് ഈ അക്കൗണ്ട് ഉടമ എന്ന നിലയിലാണ് പ്രചരണം. ഇദ്ദേഹം മുൻകാലങ്ങളിൽ പങ്കുവച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകളും ഇവർ ഉപയോഗിക്കുന്നുണ്ട്. മുൻപ് ആര്യ രാജേന്ദ്രൻ സച്ചിൻ ദേവ് വിവാഹ വാർത്ത പുറത്തു വന്നപ്പോഴും ഇത്തരത്തിൽ വ്യാപകമായ സൈബർ അറ്റാക്കുകൾ നടന്നിരുന്നു.

ചില പോസ്റ്റുകളുടെ സ്ക്രീൻ ഗ്രാബുകൾ ചുവടെ:

https://m.facebook.com/story.php?story_fbid=pfbid027t35Wkz6FRVUdzFW9xP4XSWt2YG58V8hqQBHPDEhop3gEskYQcpmeQt6xm5iRYSl&id=100003800818583

https://m.facebook.com/story.php?story_fbid=pfbid02n7MYdz6LKSe7JBXisp69HzHjhkfQhdTKbak5EYXnJv1WVorTmaq1ZZAHGQa7hhG4l&id=100002906578842

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക