തിരുവനന്തപുരം: ഇടതുപക്ഷ സംസ്കാരത്തിന് യോജിക്കാത്ത പെരുമാറ്റം ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കി സിപിഎം. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്നും മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കരുത് എന്നും സിപിഎം ആക്ടിം​ങ് സെക്രട്ടറി എ വിജയരാഘവന്‍ ഐഎന്‍എല്‍ നേതാക്കളെ ധരിപ്പിച്ചു. ഇന്ന് മൂന്ന് മണിക്കാണ് എകെജി സെന്ററില്‍ വെച്ച്‌ ഐഎന്‍എല്‍ നേതാക്കളും എ വിജയരാഘവനും തമ്മില്‍ ചര്‍ച്ച നടത്തിയത്.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐഎന്‍എല്‍ നേതാക്കള്‍ വിജയരാഘവനെ അറിയിച്ചു. ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കിയിരുന്നു. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഐഎന്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ നേതാക്കള്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക