തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു.

ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലിദ്വീപ് സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യസന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിലെത്തിയത്. അവിടെവച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക