ആലപ്പുഴ: ഹരിപ്പാട് വിവാഹ വിരുന്നിൽ പപ്പടം വിതരണം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഓഡിറ്റോറിയം ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ഓഡിറ്റോറിയം ഉടമ മുരളീധരൻ (65), ജോഹാൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം കഴിക്കുന്നതിനിടയിൽ വരന്റെ സുഹൃത്തുക്കളിൽ ചിലർ വീണ്ടും പപ്പടം ചോദിച്ചു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളുമാണ് വഴക്കിനായി ഉപയോഗിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക