തിരുവനന്തപുരം: ജീവിത സാഹചര്യങ്ങള്‍ കാരണം യൂത്ത് കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ രാജി വച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന വലിയ സ്ഥാനത്ത് എത്തിയിട്ടും കടബാധ്യതകള്‍ ജീവിതത്തെ ഞെരുക്കുന്നു എന്ന് തുറന്നു പറഞ്ഞാണ് രാജി.

നേതാവിന്റെ രാജി കോണ്‍ഗ്രസസിന്റെ സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയാണ്. പൊതു ജനങ്ങളില്‍ താങ്കള്‍ നല്‍കുന്ന സന്ദേശം വലുതാണ് അഴിമതിയുടെ കറപുരളാത്ത കൈകള്‍ ആണ് താങ്കളുടെത് എന്നതിനു ഇതിലും വലിയ തെളിവ് വേറെ ഇല്ല എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലെ പൊതു വീകാരം. പ്രതിസന്ധികള്‍ തരണം ചെയ്തു മടങ്ങി വരൂ എന്നാണ് കോണ്‍ഗ്രസുകാരുടെ ആശംസ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid02K1AMS2Xo7duUvM6oHE7WL9eM9q7xZDM3eEs12Pe24qQzZ2YA96X1TXPwqNb1V3oDl&id=100002653603689

മുകേഷ് മോഹന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

പ്രീയപ്പെട്ടവരേ,

പൂര്‍ണ്ണ തൃപ്തനായി പടിയിറങ്ങുകയാണ്. കഷ്ടപ്പട്ടതും ഇഷ്ടപ്പെട്ടതും പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു. സജീവ സംഘടനാ ചുമതലകളില്‍നിന്നെല്ലാം താല്കാലികമായി ഒഴിവാകുകയാണ്. തികച്ചും വ്യക്തിപരമായ തീരുമാനമാണ്. കഴിഞ്ഞ പതിനെട്ടുവര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത പ്രയാസകരമായ ജീവിതസാഹചര്യമാണ്. അതുകൊണ്ടാണ് ഏറെ വിഷമത്തോടെ ഈ തീരുമാനമെടുക്കേണ്ടിവന്നത്. എന്നെപ്പോലൊരാള്‍ക്ക് ഈ ചെറുപ്രായത്തിനിടക്ക് എത്താവുന്ന എല്ലായിടത്തും എത്താന്‍ കഴിഞ്ഞിട്ടുണ്ട്.

തിരിച്ചടികളൊക്കെ ഉണ്ടായപ്പോഴും നിസ്വാര്‍ത്ഥമായി പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിന് പാര്‍ട്ടി നല്‍കിയ വലിയ അംഗീകാരങ്ങളായി ഇതിനെയൊക്കെ കാണുന്നു. കഴിഞ്ഞ ആറേഴുമാസക്കാലമായി തുടരെയുണ്ടായ ചില അപകടങ്ങളും, ഭീമമായ കട ബാധ്യതകളുംകൊണ്ട് അതീവ ഗുരുതരമായ ജീവിത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. അതിനാല്‍ സംഘടനാപ്രവര്‍ത്തനം കാര്യക്ഷമമായി കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇത് സംഘടനയെ ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

ആരോടും ഒരു പരാതിയുമില്ല. രണ്ട് വര്‍ഷം മുമ്ബ് യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാകമ്മറ്റിയുടെ നേതൃത്വം ഏറ്റെടുക്കുമ്ബോള്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. ഒരുപാട് കഷ്ടപ്പാട്ടാണ് ഇവിടെവരെ എത്തിയത് എങ്കിലും തിരിഞ്ഞുനോക്കുമ്ബോള്‍ ഇവിടെവരെയെത്തി എന്നത് എന്നെപ്പോലൊരുവന് ഏറെ അഭിമാനം നല്‍കുന്നുണ്ട്. ഇനി ഏതെങ്കിലും കാലത്ത് തിരികെ വരാന്‍ കഴിയുമോ എന്നറിയില്ല. ഇക്കാലത്തിനിടയിലെ സംഘടനാ ജീവിതം ഒരുപാട് തിരിച്ചറിവുകള്‍ നല്കി.

സഹായിച്ചവരോടും സഹകരിച്ചവരോടും നിസ്സഹകരിച്ചവരോടും ഒരുപാട് നന്ദിയും സ്‌നേഹവുമുണ്ട്. എങ്കിലും ഒരാളെക്കുറിച്ച്‌ പറയാതെ പോവാന്‍ കഴിയില്ല. അത് പ്രീയപ്പെട്ട പി.ടിയെക്കുറിച്ചാണ്. ഇത്രയും ആത്മാര്‍ത്ഥമായി എന്നെ പരിഗണിച്ച ഒരാള്‍ പി.ടിയായിരുന്നു. പി.ടിയുടെ മരണം, അതുണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി എത്രമാത്രമെന്ന് പറയാന്‍ വാക്കുകളില്ല. ഒരുപക്ഷെ പി.ടി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിങ്ങനെ പടിയിറങ്ങണ്ടിവരില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളൊക്കെ പലരോടും പറഞ്ഞിട്ടുണ്ട്.

കേട്ട ചിലര്‍ സഹതപിച്ചു, ചിലര്‍ അസ്വസ്ഥരായി. പക്ഷെ ഒട്ടും സഹതപിക്കാതെയും അസ്വസ്ഥമാകാതെയും എന്നെ കേട്ടതും പരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തിയത് പി.ടിയായിരുന്നു. പക്ഷെ ആ ശ്രമങ്ങളെയൊക്കെ വിധി കവര്‍ന്നെടുത്തു. കണ്ട നാള്‍മുതല്‍ മരണംവരെ കൂടെ നിന്നത് ഒരുതരത്തില്‍, ഒരു കടമകൂടിയായിരുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയുണ്ടങ്കിലും ഇന്നുകാണുന്ന എന്നെ ഞാനാക്കിയെടുത്തതിന്റെ കടപ്പാട്. അവസാന ശ്വാസംവരെ മറക്കാനാവില്ല. സംഘടന ചുമതല മാത്രമാണ് താത്കാലികമായി ഒഴിയുന്നത്. പ്രതിസന്ധികളൊക്കെ മറികടന്ന് ജീവിതം ബാക്കിയുണ്ടങ്കില്‍ വീണ്ടും സജീവമായി കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക