തന്റെ ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനൽ വീണ്ടെടുത്തതായി സീരിയൽ താരം ആലീസ് ക്രിസ്റ്റി അറിയിച്ചു. വീഡിയോകളിലൂടെ വീണ്ടും സജീവമാകുമെന്ന് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വ്യക്തമാക്കിയത്. തന്റെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നറിയിച്ചപ്പോൾ ഉണ്ടായ തിരിച്ചടിയെക്കുറിച്ചും വ്യാജവാർത്തകളെക്കുറിച്ചും ആലീസ് തുറന്നുപറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ആലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. ചാനൽ വിണ്ടെടുക്കാൻ ഉള്ള ശ്രമത്തിലാണെന്നും വലിയ വേദനയിലാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ആലീസ് പറഞ്ഞു. എന്നാൽ ആലീസിന്റെ വിവാഹത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിന്റെ മനസ്സിൽ മറ്റൊരു സ്ത്രീയുണ്ടെന്നും ചില യൂട്യൂബ് ചാനലുകൾ റിപ്പോർട്ട് ചെയ്തു. ‘ചാനൽ പോയാൽ വേറെ വല്ല പണിക്കും പോണം’ തുടങ്ങിയ കമന്റുകളും വന്നു. വ്യാജ വാർത്തകളും മോശം കമന്റുകളും ശക്തമായതോടെ താരം വീഡിയോ നീക്കം ചെയ്തു. പിന്നീട് ചാനൽ വീണ്ടെടുത്തതായി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് ലക്ഷത്തിലധികം വരിക്കാരാണ് ചാനലിനുള്ളത്. YouTube ചാനൽ വളരാൻ ഏകദേശം 8 മാസമെടുത്തു. പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ വേദന തോന്നുക സ്വാഭാവികമാണ്. മറ്റുള്ളവർക്ക് അത് നിസ്സാരമായിരിക്കാം. ഭർത്താവ് ആശ്വാസവും പിന്തുണയും നൽകി. താൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നുവെന്ന് ആലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക