താരങ്ങളെ പോലെ അവരുടെ മക്കളും സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണ നേടി എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ജനിക്കുമ്ബോള്‍ തന്നെ പല താരപുത്രന്മാരും വൈറലാവാറുണ്ട്. ഏറ്റവും പുതിയതായി ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുഞ്ഞിന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരിക്കുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്. മകന്റെ വരവ് സോഷ്യല്‍ മീഡിയയിലൂടെ താരം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. പിന്നാലെ സമൂഹമാധ്യമങ്ങളിലെ മകന്റെ അക്കൗണ്ടും ബഷീര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു ദിവസം കൊണ്ട് താരപുത്രന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

യൂട്യൂബില്‍ സജീവ സാന്നിധ്യമായിട്ടുള്ള കുടുംബമാണ് ബഷീറിന്റേത്. രണ്ട് ഭാര്യമാര്‍ക്കും സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്കുമെല്ലാം ചാനലുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒരാളെ മാത്രമായി ഫോളോ ചെയ്യുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ജനിച്ച കുഞ്ഞിനും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെ ചിലര്‍ കളിയാക്കിയെങ്കിലും ഒരു ദിവസം കഴിയുമ്ബോള്‍ കുഞ്ഞിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റ ദിവസം കൊണ്ട് 32.26K ഫോളോവേഴ്‌സാണ് എബ്രാന് ലഭിച്ചിരിക്കുന്നത്ആദ്യ ദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡിലേക്കാണ് താരപുത്രന്‍ പോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വൈകാതെ കുഞ്ഞിനും സ്വന്തമായി ഒരു വരുമാനം ഉണ്ടാവുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. താനില്ലെങ്കിലും കുടുംബത്തിലെ എല്ലാവര്‍ക്കും അത്യാവശ്യം വരുമാനം നേടാന്‍ യൂട്യൂബ് അടക്കമുള്ള ചാനലുകൡലൂടെ സാധിക്കാറുണ്ടെന്ന് ബഷീര്‍ പറഞ്ഞിരുന്നു. ഓരോരുത്തരും അവരവരുടെ ആവശ്യത്തിനായി ഇങ്ങനെ പണം സ്വന്തമാക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

മഷൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുള്ള വീഡിയോസ് യൂട്യൂബ് ചാനലിലൂടെ ബഷീര്‍ പങ്കുവെച്ചിരുന്നു. ലേബര്‍ റൂമില്‍ നിന്നും സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമങ്ങളെന്താണെന്നും അതിനെ മറികടക്കുന്നതിനെ പറ്റിയുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണിച്ചിരുന്നു. ഇതെല്ലാം അഭിനന്ദനങ്ങളാണ് താരത്തിന് നേടി കൊടുത്തത്. പലരും മറച്ച്‌ പിടിക്കാന്‍ ശ്രമിക്കുന്ന ഓരോന്നും അത്രയും തെളിമയോട് കൂടി പുറംലോകത്തെ കാണിച്ച ബഷീറിനും ഭാര്യമാര്‍ക്കും അഭിനന്ദനപെരുമഴയാണ്. അതുപോലെ ഭൂമിയിലേക്ക് പിറന്ന് വീണ താരപുത്രനും ആശംസാപ്രവാഹമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക