പനാജി: ബിജെപി നേതാവും മുൻ ബിഗ് ബോസ് താരവും നടിയുമായ സോണാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയിക്കെതിരെ ആദംപൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സൊണാലി ഫോഗട്ട് മത്സരിച്ചിരുന്നു പരാജയപ്പെട്ടു.

എന്നാൽ കഴിഞ്ഞ മാസം ബിഷ്‌ണോയി എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു. കഴിഞ്ഞയാഴ്ച ബിഷ്‌ണോയിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സോണാലി ആദംപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് മരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ൽ ടെലിവിഷൻ അവതാരകയായി അരങ്ങേറ്റം കുറിച്ചു.രണ്ട് വർഷം മുമ്പാണ് സോണാലി ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് മത്സരാർത്ഥിയായ താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സോണാലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക