ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെയാണ് അന്ത്യം. ജൂണ്‍ 30നാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാര്‍ വേഷമിട്ടത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോര്‍, 1960 ലെ മുഗള്‍-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കര്‍മ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1966 ലാണ് അഭിനേത്രി സൈറ ബാനുവിനെ ദിലീപ് കുമാര്‍ തന്റെ ജീവിതസഖിയാക്കുന്നത്. ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.1991ല്‍ പത്മഭൂഷന്‍, 1994 ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം, 2015 ല്‍ പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച്‌ ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക