മുംബൈ: മുംബൈയിലെ ബോറിവിലിയിൽ നാല് നില കെട്ടിടം തകർന്നുവീണു. ഇന്ന് ഉച്ചയോടെയാണ് അപകടം. ജീർണിച്ച ഒരു കെട്ടിടമാണ് നിലംപൊത്തിയത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബൃഹത്ത് മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് വിവരം പുറത്തുവിട്ടത്.

അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെസ്റ്റ് ബോറിവലിയിലെ സായിബാബ നഗറിലെ ക്ഷേത്രത്തിന് സമീപമുള്ള ഗീതാഞ്ജലി കെട്ടിടമാണ് തകർന്നുവീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് അവിടെയുണ്ടായിരുന്നവരെ മാറ്റിപ്പാർപ്പിച്ചതായി ബിഎംസി അധികൃതർ പറഞ്ഞു. കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ നോക്കിനിൽക്കെ വലിയ ശബ്ദത്തോടെ കെട്ടിടം തകരുന്നത് ദൃശ്യങ്ങളിൽ കാണാം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും റോഡിലേക്ക് വീഴുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക