സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ആൻഡ്രോയിഡ് ആപ്പുകൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. മാൽവെയർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്. അവയിൽ മാൽവെയർ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും തെളിവും അവശേഷിപ്പിക്കാതെ പണം നഷ്ടപ്പെടുകയും ചെയ്യുന്നു.

പേരും ഐക്കണും മാറ്റുന്നതിലൂടെ ഇത്തരം ആപ്പുകൾക്ക് അവരുടെ സാന്നിധ്യം മറയ്ക്കാനാകും. വാൾസ് ലൈറ്റ് – വാൾപേപ്പർ പായ്ക്ക്, ബിഗ് ഇമോജി – കീബോർഡ് -100 കെ, ഗ്രാൻഡ് വാൾപേപ്പറുകൾ -3 ഡി ബാക്ക്‌ഡ്രോപ്പുകൾ എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് ഉടനടി ഇല്ലാതാക്കണം. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകൾ ഉപയോക്താക്കൾക്ക് പണി നൽകുമെന്നാണ് റിപ്പോർട്ട്. ഇവ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ട് എങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്യുന്നതാണ് അക്കൗണ്ടിലെ പണത്തിന് നല്ലത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ ആണ് ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടുന്നത്. ഉപയോക്താവ് പരസ്യത്തിൽ ക്ലിക്ക് ചെയ്താലുടൻ അനുമതിയില്ലാതെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി പണം കൈപ്പറ്റുന്നു. “com.android…” എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകൾ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകൾ പരമാവധി അവഗണിക്കാൻ വിദഗ്ധർ ഉപദേശിക്കുന്നു.

അപകടകാരികൾ ഇവർ

വാൾസ് ലൈറ്റ് – വാൾപേപ്പർ പായ്ക്ക്, ബിഗ് ഇമോജി – കീബോർഡ് -100K, ഗ്രാൻഡ് വാൾപേപ്പറുകൾ -3D ബാക്ക്‌ഡ്രോപ്പുകൾ, എഞ്ചിൻ വാൾപേപ്പർ – ലൈവ് ആൻഡ് 3D, സ്റ്റോക്ക് വാൾപേപ്പറുകൾ – 4K & HD, എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റർ, ആർട്ട് ഫിൽട്ടർ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കീബോർഡ്, ഫാസ്റ്റ് ഇമോജി സൃഷ്‌ടിക്കുക വാട്ട്‌സ്ആപ്പിനായുള്ള സ്റ്റിക്കർ, മാത്ത് സോൾവർ – ക്യാമറ ഹെൽപ്പർ, ഫോട്ടോപിക്‌സ് ഇഫക്‌റ്റുകൾ – ആർട്ട് ഫിൽട്ടർ, ലെഡ് തീം – വർണ്ണാഭമായ കീബോർഡ്, കീബോർഡ് – ഫൺ ഇമോജി സ്റ്റിക്കർ, സ്മാർട്ട് വൈഫൈ, മൈ ജിപിഎസ് ലൊക്കേഷൻ, ഇമേജ് വാർപ്പ് ക്യാമറ, ആർട്ട് ഗേൾസ് വാൾപേപ്പർ എച്ച്ഡി, ക്യാറ്റ് സിമുലേറ്റർ, സ്മാർട്ട് ക്യുആർ ക്രിയേറ്റർ ,പഴയ ഫോട്ടോ,ജിപിഎസ് ലൊക്കേഷൻ ഫൈൻഡർ,പെൺകുട്ടികളുടെ ആർട്ട് വാൾപേപ്പർ,സ്മാർട്ട് ക്യുആർ സ്കാനർ,ജിപിഎസ് ലൊക്കേഷൻ മാപ്പുകൾ,വോളിയം കൺട്രോൾ,രഹസ്യ ജാതകം,സ്മാർട്ട് ജിപിഎസ് ലൊക്കേഷൻ,ആനിമേറ്റഡ് സ്റ്റിക്കർ മാസ്റ്റർ,പേഴ്സണാലിറ്റി ചാർജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്,എം 3 ആപ്പ് ക്രിയേറ്റർ സ്ലൈഡർ, രഹസ്യ ജ്യോതിഷം, ഫോട്ടോകൾ കളറൈസ് ചെയ്യുക, PHI 4K വാൾപേപ്പർ – ആനിമേഷൻ HD.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക