സിനിമാ ചിത്രീകരണത്തിനിടെ നടൻ നാസറിന് പരിക്ക്. തെലങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാസറിന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രീകരണത്തിനിടെ നാസർ സ്റ്റെപ്പിൽ നിന്ന് വഴുതിവീണു.

ഈ രംഗത്തിൽ നാസറിനൊപ്പം സയാജി ഷിന്ഡെ, സുഹാസിനി, മെഹ്റിൻ പിർസാദ എന്നിവർ അഭിനയിച്ചിരുന്നു. പരിക്കേറ്റ നാസറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും നാസർ ഇപ്പോൾ വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചു. വ്യവസായി ശരവണൻ നായകനായ ലെജൻഡ് എന്ന ചിത്രത്തിലാണ് നാസർ ഒടുവിൽ അഭിനയിച്ചത്. മണിരത്‌നം ചിത്രം പൊന്നിയൻ സെൽവനിലും അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക