പ്രധാൻ മന്ത്രി സുകന്യ സമൃദ്ധി യോജനയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആരും ഉണ്ടാവില്ല. എന്നാൽ ഈ പ്രോജക്റ്റിന്റെ ആകർഷണീയത എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന.

പോസ്റ്റ് ഓഫീസ് വഴിയോ ദേശസാൽകൃത ബാങ്ക് വഴിയോ ഒരാൾക്ക് ഈ പദ്ധതിയിൽ ചേരാം. പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളാണ് ഫീസ് അടയ്‌ക്കേണ്ടത്. പ്രതിവർഷം കുറഞ്ഞത് 250 രൂപയോ പരമാവധി 1.50 ലക്ഷം രൂപയോ തുടർച്ചയായി 14 വർഷം അടയ്ക്കുന്ണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുണഭോക്താവിന് 21 വയസ്സ് പൂർത്തിയാകുമ്പോൾ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, പ്രതിമാസം 1,000 രൂപ വീതം വർഷം 12,000 വച്ച് 14 വർഷം കൊണ്ട് 1,68,000 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 6,07,128 രൂപ ലഭിക്കും.കേന്ദ്ര പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ബി.ജെ.പി കേരളത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ കമന്റായി രേഖപ്പെടുത്താം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേജിലൂടെയാണ് ബിജെപി പ്രചരണം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക