കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിനു സമീപത്തെ ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി സജ്ജീവനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൊതിഞ്ഞ നിലയിലാണ്. ഹോട്ടൽ ജീവനക്കാരനാണ് സജീവ്.
സമീപത്തെ ഫ്‌ളാറ്റുകളിലെ താമസക്കാരാണ് മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സജീവൻ ഉൾപ്പെടെ അഞ്ചുപേരാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ഹർഷാദിനെ കാണാനില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഡക്ടിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക