ഇ-റിക്ഷാ ഡ്രൈവറെ ഒരു മിനിറ്റിനുള്ളിൽ 17 തവണ തല്ലിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. യുപി സ്വദേശി കിരൺ സിംഗ് ആണ് അറസ്റ്റിലായത്. നോയിഡയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. ഇ-റിക്ഷാ ഡ്രൈവറെ യുവതി അധിക്ഷേപിക്കുന്നതും മർദിക്കുന്നതും വീഡിയോയിൽ കാണാം.

സെക്ടർ 110 ഫേസ് 2 ഏരിയയിൽ വഴിയാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഇ-റിക്ഷ യുവതിയുടെ കാറിൽ ചെറുതായി ഉരച്ചഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് മിറർ റിപ്പോർട്ട് ചെയ്തു. പ്രകോപിതയായ യുവതി കാറിൽ നിന്ന് ഇറങ്ങി ഇ-റിക്ഷാ ഡ്രൈവറുടെ കോളറിൽ പിടിച്ച് മർദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവറുടെ കോളർ വലിച്ച് കീശയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്നാണ് പരാതി.ഡ്രൈവര്‍ മറുപടി പറയുമ്ബോഴും അയാളുടെ മുഖത്തടിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക