ഭക്ഷണം കഴിക്കുമ്പോൾ നമ്മളെയെല്ലാം ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ശുചിത്വം. നാം കഴിക്കാൻ പോകുന്ന ഭക്ഷണം വൃത്തിയുള്ള ചുറ്റുപാടിൽ വൃത്തിയായി തയ്യാറാക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ എന്തൊക്കെ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അതുമൂലം ഉണ്ടാകാം എന്ന ആശങ്ക പലപ്പോഴും നമ്മെ അലട്ടാറുണ്ട്. ഈ ആശങ്കകൾ മനസ്സിൽ വെച്ചുകൊണ്ട്, മിക്ക ആളുകളും പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നു. ഇവയിൽ നിന്ന് ആത്മവിശ്വാസത്തോടെ ഭക്ഷണം കഴിക്കുന്നത് ഈ സ്ഥലങ്ങൾ ഒരു പരിധിവരെയെങ്കിലും വൃത്തിയാകുമെന്ന ധാരണയിലാണ്.

എന്നാൽ ഇപ്പോൾ പ്രശസ്ത ബ്രാൻഡായ ‘ഡൊമിനോസ്’ ഔട്ട്‌ലെറ്റിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പിസ നിർമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബെംഗളൂരു ഹോസ റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്നാണ് വീഡിയോ. ഇവിടെ പിസ വാങ്ങാനെത്തിയ ആളാണ് സംഭവം വീഡിയോയിൽ പകർത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയിൽ, പിസ്സ തയ്യാറാക്കാൻ കുഴയ്ക്കുന്ന കുഴെച്ച മാവിന് മുകളിൽ ടോയ്‌ലറ്റ് ബ്രഷും ഫ്ലോർ മോപ്പും തൂക്കിയിരിക്കുന്നു. ഇത് ശരിക്കും മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചയാണ്. സാഹിൽ കർണാനി രാത്രി വൈകി പിസ വാങ്ങാനെത്തിയപ്പോൾ കടയുടെ മുൻഭാഗം അടയ്‌ക്കേണ്ടതിനാൽ പിൻവാതിലിൽ കാത്തുനിൽക്കാൻ പറഞ്ഞു അപ്പോഴാണ് ദൃശ്യം കണ്ടത്. ഉടൻ തന്നെ അത് ക്യാമറയിൽ പകർത്തി. ജൂലൈ 23നായിരുന്നു സംഭവം.

സോഷ്യൽ മീഡിയയിൽ വീഡിയോയും ചിത്രങ്ങളും വൈറലായി. ഇതിന് പിന്നാലെ പ്രതികരണവുമായി കമ്പനിയും രംഗത്തെത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും തങ്ങളുടെ ഔട്ട്‌ലെറ്റുകളിൽ ഇനി ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നും ‘ഡൊമിനോസ്’ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക