കോഴിക്കോട്: കാനഡയില്‍ മലയാളി ഫിഷിങ് വ്ലോഗര്‍ മുങ്ങി മരിച്ചു. തിരുവമ്ബാടി കാളിയാമ്ബുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ 35 വയസ്സുള്ള രാജേഷ് ജോണ്‍ ആണ് മരിച്ചത്. കയ്യില്‍ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച്‌ എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നെന്നാണ് നി​ഗമനം.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഏദന്‍ എന്നൊരു മകനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക