ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരന്‍ ആശുപത്രിയില്‍ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ചിക്കന്‍പോക്സ് ആണെന്നു സ്ഥിരീകരിച്ചു. അതിനു ചികിത്സയില്‍ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കോവിഡ് ബാധിതര്‍ക്കുള്ള വാര്‍ഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരില്‍ വീണ്ടും മങ്കി പോക്‌സെന്ന് സംശയം

കണ്ണൂര്‍: മങ്കി പോക്സ് ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴുവയസ്സുകാരി നിരീക്ഷണത്തില്‍. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യുകെയില്‍ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

അതേസമയം രാജ്യത്ത് രണ്ടാമതായി മങ്കി പോക്സ് സ്ഥിരീകരിച്ച്‌ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ (31) രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ എല്ലാ സാമ്ബിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

ജൂലൈ 13ന്‌ യുഎഇയില്‍ നിന്ന്‌ വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക