ഒരു ഉൽപ്പന്നത്തിന്റെയോ ഒരു സ്ഥാപനത്തിന്റെയോ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉപഭോക്താക്കളെ ആകർഷിക്കുന്ന പരസ്യങ്ങളാണ്. ഇതുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തിൽ നിരന്തരം പരീക്ഷണങ്ങളും സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വിചിത്രമായ ഒരു പരസ്യമാണ് കോട്ടയത്തെ ഒരു പ്രമുഖ ആശുപത്രി തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിലെ ഡയാലിസിസ് (ഇൻന്റെസീവ് കെയർ) യൂണിറ്റിന്റെ വീഡിയോയാണ് പരസ്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേക ശ്രദ്ധ നൽകി പരിചരിക്കേണ്ട ഇടം എന്നാണ് ഇൻന്റെസീവ് കെയർ യൂണിറ്റിനെക്കുറിച്ച് സാധാരണ ജനങ്ങളുടെ പൊതുധാരണ. എന്നാൽ ഈ പരസ്യ വീഡിയോ കണ്ടാൽ അങ്ങനെയല്ല മറിച്ച് ആട്ടവും പാട്ടും ഒക്കെയായി രോഗങ്ങൾ ഉള്ളവർ അടിച്ചുപൊളിക്കുന്ന ആശുപത്രിയിലെ ഒരു സ്ഥലം ആയിട്ട് തോന്നും ഈ യൂണിറ്റ്. യൂണിറ്റിന്റെ മുന്നിൽ നിന്ന് നേഴ്സസ്/ ഡോക്ടേഴ്സ് കോട്ടണിഞ്ഞ ഒരു യുവതിയാണ് പരസ്യ വീഡിയോയിൽ നമ്മളെ ഉള്ളിലെ ദൃശ്യങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉള്ളിലെ കാഴ്ചകൾ അതിലും വിചിത്രമാണ്. അകത്ത് ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന വൃദ്ധനായ ഒരു ചേട്ടനെ കൊണ്ട് ഷാപ്പ് പാട്ടുപാടിക്കുന്ന രംഗം വരെ വീഡിയോയിൽ ഉണ്ട്. ഡയാലിസിസ് യൂണിറ്റിൽ നടത്തിയ സന്ദർശനം എന്നാണ് വീഡിയോ ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളത്. ഏതായാലും വിചിത്രമായ ഈ പരസ്യം അല്പം കടന്ന കൈയായി പോയി എന്ന് പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക