ശല്യം ചെയ്ത ആരാധകനെ കുറിച്ച്‌ നടി നിത്യ മേനോന്‍. തന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാന്‍ സുഹൃത്തുക്കളൊക്കെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും, എന്നാല്‍ അങ്ങനെയൊന്ന് ചെയ്തില്ലെന്നും നിത്യ പറയുന്നു. അഞ്ച് വര്‍ഷങ്ങളോളമായി വളരെ മോശം രീതീയില്‍ ശല്യം ചെയ്യുന്ന ആളായിരുന്നു വൈറലായ ആ വ്യക്തിയെന്ന് നിത്യ പറയുന്നു. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ.

‘പുള്ളി പലതും പറയും. കുറെ വര്‍ഷമായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി. അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയാതെ ആയി. അവന്‍ ഫെയ്മസ് ആയി, പരസ്യമായി പറയുന്നു എന്നൊക്കെ ഫ്രണ്ട്സ് വിളിച്ച്‌ പറഞ്ഞു. കുറെ വര്‍ഷമായി. അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഞാനായത് കൊണ്ടാണ്, പ്രത്യേകിച്ച്‌ ഒന്നും ചെയ്യാതിരുന്നത്. നിങ്ങള്‍ രസകരമായ കമന്റുകള്‍ ഇടുന്നത് പോലെയായിരുന്നില്ല ആ സംഭവം. ഞാന്‍ നല്ല ക്ഷമ ഉള്ള ആളാണ്, ഒന്നിലും ഇടപെടാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എല്ലാവരും പറഞ്ഞതാണ് പോലീസ് പരാതി നല്‍കണമെന്ന്. എല്ലാവരെയും അയാള്‍ ഫോണില്‍ വിളിച്ച്‌ കഷ്ടപ്പെടുത്തുമായിരുന്നു. വിളിച്ച്‌ പലതും പറയുമായിരുന്നു. അമ്മയെയും അച്ഛനെയും ഒക്കെ വിളിക്കുമായിരുന്നു. അമ്മയ്ക്ക് കാന്‍സര്‍ കഴിഞ്ഞ്, നില്‍ക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച്‌ പലതും പറയുമായിരുന്നു. അവരുടെ ക്ഷമ നശിക്കുന്ന സമയമുണ്ടായിട്ടുണ്ട്. വിളിക്കുന്നത് പുള്ളി ആണെങ്കില്‍ അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളിയുടെ 30 ഓളം നമ്ബറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിനും ഉള്ളവരെ മുഴുവന്‍ വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാള്‍’, നിത്യ പറയുന്നു.

ആറാട്ട് എന്ന സിനിമ റിലീസ് ആയശേഷം വൈറലായ സന്തോഷ് വര്‍ക്കിയുടെ പ്രവര്‍ത്തികളോടായിരുന്നു നിത്യയുടെ പ്രതികരണം. നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടെന്നും നിത്യയോടും കുടുംബത്തിനോടും വിവാഹത്തെ കുറിച്ച്‌ സംസാരിച്ചിരുന്നുവെന്നും ഇയാള്‍ തന്നെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിത്യയോടും നേരിട്ട് സംസാരിച്ച്‌ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്ബി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച്‌ നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്ബരെങ്കിലും തന്നേനെ. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ എനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വെറുതെ ഞാന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണ്. അവിടെ ചതികള്‍ ഒരുപാട് നടക്കുന്നു. എന്റെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച്‌ ഖേദിക്കും. അവര്‍ തന്നെ അര്‍ഹിക്കുന്നില്ല’, അടുത്തിടെ സന്തോഷ് വര്‍ക്കി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക