തിരുവനന്തപുരം: നിയമസഭാ രൂപീകരണ തീയതിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി നിയമസഭാംഗമായി ഇന്നലെ 18728 ദിവസങ്ങൾ പൂർത്തിയാക്കി. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായിരുന്ന വ്യക്തി എന്ന റെക്കോർഡ് ഇനി ഉമ്മൻ ചാണ്ടിക്ക് സ്വന്തം. കെ.എം. മാണിയുടെ റെക്കോർഡാണ് ഉമ്മൻചാണ്ടി തകർത്തത്. സത്യപ്രതിജ്ഞാ തീയതി പരിശോധിച്ചാൽ സാങ്കേതികമായി ഈ മാസം 11നാണ് റെക്കോർഡ് ഭേദിച്ചിരിക്കുന്നത്.

നിയമസഭയുടെ അംഗീകാരം ജഗതിയിലെ വീട്ടിൽ വെച്ച് നിയമസഭാ സെക്രട്ടറി ഉമ്മൻചാണ്ടിക്ക് കൈമാറി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരും ഒപ്പമുണ്ടായിരുന്നു. ഇതുവരെ ലഭിച്ച സ്ഥാനങ്ങളിൽ പൂർണ സംതൃപ്തനാണെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പുതുപ്പള്ളിയിലെ ജനങ്ങൾ അംഗീകാരം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി. പിന്നെ എല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്ന പതിവു ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1970-ലാണ് ഉമ്മൻചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്നുള്ള ആദ്യ നിയമസഭാ സീറ്റ്. 1970 സെപ്തംബർ 17 ന് നാലാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. അടുത്ത ദിവസം വോട്ടെണ്ണൽ ആയിരുന്നു. തുടർന്നാണ് അതുവരെ ഇടതുപക്ഷത്തിനൊപ്പമായിരുന്ന പുതുപ്പള്ളി മണ്ഡലം കോൺഗ്രസിലേക്ക് മാറിയത്. പിന്നീട് ഉമ്മൻചാണ്ടി ഇന്ന് വരെ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞാണ്. നാലാം കേരള നിയമസഭ 1970 ഒക്ടോബർ നാലിന് നിലവിൽ വന്നു.2021 വരെ തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്ന് മാത്രം വിജയിച്ചാണ് ഉമ്മൻചാണ്ടി നിയമസഭയിലെത്തുക. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവും നാലു തവണ മന്ത്രിയുമായി. പതിനഞ്ചാം കേരള നിയമസഭ 2021 മെയ് 3 ന് രൂപീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക