നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്ബതികളെ കണ്ടെത്താന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസര്‍കോട് സി.വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ ഡയറക്ടര്‍മാരായ സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്ബനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച്‌ മുങ്ങി എന്നാണ് കേസ്.

2016ലാണ് സി.ബി.ഐ.യുടെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക