തിരുവനന്തപുരം: ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്സ്, നിറപറ, ആച്ചി, ഡെവണ്‍ എന്നു തുടങ്ങി മുപ്പതിലേറെ ജനപ്രിയ കറിപൗഡറുകളുടെ പരസ്യം കണ്ട് അതുവാങ്ങി ഭക്ഷണമുണ്ടാക്കിയാല്‍ വലിയ അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്. അത്രയേറെ മാരകമായ രാസവസ്തുക്കളാണ് പല കറി പൗഡറുകളിലും ചേര്‍ത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ കറിപൗഡറുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് ഇതു കൂടുതലും ചേര്‍ത്തിരിക്കുന്നത്. ക്ലോര്‍പൈറിഫോസ് എഥൈല്‍, ബിഫെന്‍ത്രിന്‍, പ്രൊഫെനോഫോസ്, എത്തിയോണ്‍, ഫെന്‍പ്രോപാത്രിന്‍, എറ്റോഫെന്‍പ്രോസ്, പെന്‍ഡിമെതാലിന്‍, ടെബുകോണസോള്‍, ക്ളോത്തിയാനിഡിന്‍, ഇമാമെക്ടിന്‍, ബെന്‍സോയേറ്റ്, പ്രൊപമോകാര്‍ഡ്, ട്രൈസിക്ലാസോള്‍ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കമ്ബിനികളുടെ കറിപൗഡറുകളില്‍ കണ്ടെത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാന്‍സര്‍, നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം എന്നിവയാണ് ഇത്തരം രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള സാധ്യതകളുണ്ടെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ തന്നെ പറയുന്നു.

ഇത്രയധികം നിയമലംഘനമുണ്ടായിട്ടും പലപ്പോഴും നടപടി പിഴയില്‍ മാത്രം ഒതുങ്ങുകയാണ്. വന്‍തുക പിഴയിട്ടിട്ടും ഇതേ നിയമലംഘനം കമ്ബിനികള്‍ തുടരുന്നതുമുണ്ട്. പലപ്പോഴും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിയുന്നതുമില്ല. മായം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ കമ്ബനികള്‍ക്കെതിരേ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ മറുപടിയിലുണ്ട്. കോട്ടയത്ത് പിഴ ഇനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ കിട്ടിയിട്ടുണ്ട്. പല ജില്ലകളിലായി കോടിക്കണക്കിന് രൂപ പിഴ ഈടാക്കിയതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം തങ്ങളുടെ കടമ തീര്‍ത്തുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക