ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേല്‍ക്കുമ്ബോള്‍ ചരിത്രം തന്നെയാണ് രചിക്കപ്പെടുന്നത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യരാഷ്ട്രപതിയായ മുര്‍മുവിനെ കാത്തിരിക്കുന്നത് നിരവധി സൗകര്യങ്ങളാണ്. ഇനി മുതല്‍ ഓരോ മാസവും ലക്ഷങ്ങളാണ് മുര്‍മുവിന് ശമ്ബളമായി ലഭിക്കുന്നത്.

രാഷ്ട്രപതിയുടെ ശമ്ബളം അഞ്ച് ലക്ഷം രൂപയാണ്. ശമ്ബളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റു ആനുകൂല്യങ്ങളും സൗകര്യങ്ങളും രാജ്യം നല്‍കുന്നുണ്ട്. താമസത്തിന് പുറമേ​ ആജീവനാന്ത ചികിത്സാ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന വ്യക്തിയെന്ന നിലയില്‍ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി നല്‍കുന്നത് മെഴ്സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡാണ്. ഇതുകൂടാതെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ലിമോസിന്‍ കാറും ഉപയോഗിക്കാം.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലേക്കാണ് ഒഡീഷയില്‍ നിന്നും മുര്‍മു ഇനി താമസം മാറുന്നത്. ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനുമായി ഓരോ വര്‍ഷവും 2.25 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക