രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ട് ബിജെപിയുടെ ദ്രൗപതി മുര്‍മുവിന്. ആകെയുള്ള 140 അംഗങ്ങളില്‍ 139 പേരുടെ യശ്വന്ത് സിന്‍ഹക്കാണ് കിട്ടിയത്. ഒരു വോട്ട് ക്രോസ്‍വോട്ടായി മുര്‍മുവിന് ലഭിച്ചു. ആരുടെ വോട്ടാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. വോട്ടുമൂല്യത്തില്‍ കേവലഭൂരിപക്ഷം കടന്നു. മുര്‍മുവിന്റെ വോട്ട് മൂല്യം 6,76,803. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രോസ് വോട്ടിങ് നടന്നു. പ്രതിപക്ഷനിരയില്‍ നിന്നും മുര്‍മുവിന് പിന്തുണ ലഭിച്ചു. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും.തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് യശ്വന്ത് സിന്‍ഹ. ദ്രൗപദിയുടെ ജന്മനാടായ ഒഡിഷയിലും എന്‍.ഡി.എ ശക്തികേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക