സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നായികാ താരമാണ് പ്രിയ പ്രകാശ് വാര്യർ. ആ ചിത്രത്തിലെ വൈറലായി മാറിയ ഒരു ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയ വാര്യർ, പിന്നീട് ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചും ശ്രദ്ധ നേടി. തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ അതീവ ഗ്ലാമറസ് ആയെത്തിയും യുവ പ്രേക്ഷകരെ കയ്യിലെടുത്തു. പ്രിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ ശ്രദ്ധയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ഒരു ഡാൻസ് വീഡിയോ ആണ് പ്രിയ പങ്ക് വെച്ചിരിക്കുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ റംസാൻ മുഹമ്മദിനൊപ്പമാണ് പ്രിയ ഈ വീഡിയോയിൽ നൃത്തം വെക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് പ്രിയ വാര്യർ റംസാൻ മുഹമ്മദിനൊപ്പം ഇഴുകി ചേർന്ന് നൃത്തം വെക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ 96ലെ കാതലെ കാതലെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രിയയും റംസാനും ചേർന്ന് നൃത്തം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരുടെയും ഡാൻസിലുള്ള കെമിസ്ട്രി കിടിലനാണെന്ന പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഡി ഫോർ ഡാൻസിലൂടെയാണ് റംസാൻ പ്രശസ്തനാവുന്നത്. ശേഷം ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായി വന്ന റംസാൻ അതിൽ നാലാം സ്ഥാനം നേടിയിരുന്നു. അടുത്തിടെ ഭീഷ്മപർവം എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാന രംഗത്തിലൂടെയും റംസാൻ ശ്രദ്ധ നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക