ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. ഗോത്ര വര്‍ഗത്തിലെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. മൂന്നാം വട്ട വോട്ടെണ്ണലിന്റെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുര്‍മുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു.

2824 വോട്ടുമായി ഉജ്വല വിജയമാണ് ദ്രൗപദി മുര്‍മു നേടിയത്. 6,76, 803 വോട്ടുമൂല്യമാണ് ദ്രൗപദി മുര്‍മുവിന് ലഭിച്ചത്. ദ്രൗപദി മുര്‍മുവിനായി വ്യാപക ക്രോസ് വോട്ടിം​ഗ് നടന്നിരുന്നു . 17 എംപിമാരും 104 എംഎല്‍എമാരും ദ്രൗപദി മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. രാവിലെ 11 മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. തുടക്കം മുതല്‍ ദ്രൗപദി മുര്‍മു വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്‍റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക