കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടെന്ന ആര്‍.എസ്. ശശികുമാറിന്റെ പരാതിയില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടു വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനം ഗൗരവത്തോടെ എടുക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ നിലയിലാണെന്നത് കണക്കിലെടുത്തും, ഇക്കാര്യം ശരിവച്ച്‌ സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വര്‍ഷത്തെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ നടപടി വേണമെന്നാണ് നിവേദനം.

സംസ്ഥാനസര്‍ക്കാരിന്റെ തകര്‍ന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവര്‍ണര്‍ക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും പകര്‍പ്പുകള്‍ കൂടി നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന താല്പര്യങ്ങളിലുപരി സ്വകാര്യ താല്‍പ്പര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവുമ്ബോള്‍ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളില്‍ അക്രമവും കുറ്റവാസനയും ഏറാ നുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്യ കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് നിവേദനം. കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അത്യാവശ്യ സാധനങ്ങള്‍ നേരിട്ട് മേടിച്ചതിന്റെ പേരില്‍ ആയിരം കോടി രൂപയുടെയും, ധാന്യങ്ങള്‍ സമാഹരിച്ച പേരില്‍ 4000കോടി രൂപയുടെയും ബാധ്യതയുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. സര്‍ക്കാരിനുവേണ്ടി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 16,000 കോടി രൂപ കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്ബള കുടിശ്ശികയും ഡിഎയും ഇനത്തില്‍ 1500 കോടി രൂപ നല്‍കാനുണ്ട്.

വിവിധ ഇനം ക്ഷേമ പെൻഷനുകള്‍ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ലെ ശമ്ബള പരിഷ്‌ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടുശിക നല്‍കാനുണ്ട്.കേരള സംസ്ഥാന റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്ബളം നല്‍കാൻ കഴിയുന്നില്ല. റിട്ടയര്‍ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നല്‍കുന്നില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കേരള ട്രാൻസ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോര്‍പ്പറേഷൻ സമാഹ രിച്ച സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിനിധിയിലാ ണെന്നും കെഎസ്‌ആര്‍ടിസിക്ക് പെൻഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി ഭീതിജനകമാണെന്നും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാന ഭരണം നിര്‍വഹിക്കുവാൻ കഴിയാത്ത നിസ്സഹായ സ്ഥയാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈ ക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റെക്കോര്‍ഡ് ചെയ്തിരിക്കുകയാണെന്നും നിവേദനം വിശദീകരിക്കുന്നു.

എന്താണ് സാമ്പത്തിക അടിയന്തരാവസ്ഥ

ഭരണഘടനയുടെ ആർട്ടിക്കിൾ 360 മുഖേനയാണ് രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തിന്റെ പൊതു ധനസ്ഥിതിയോ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ധനസ്ഥിതിയോ അപകടകരമാവിധം അസ്ഥിരമാകുകയാണെങ്കിൽ, അത്തരം ഒരു സാഹചര്യത്തെക്കുറിച്ച് രാഷ്ട്രപതിക്ക് പൂർണ്ണ ബോധ്യം ഉണ്ടായാൽ അദ്ദേഹത്തിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധിക്കും. പാർലമെന്റിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടാനായാൽ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകരം ലഭിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടുമാസത്തിനുള്ളിൽ ആണ് ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം നേടേണ്ടത്.

കേരളത്തെ എങ്ങനെ ബാധിക്കും?

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കടമെടുപ്പ് പരിധി വർദ്ധിപ്പിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയതോടുകൂടി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം അടക്കം മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ക്ഷേമ പെൻഷനുകൾ മാസങ്ങളായി കുടിശികയാണ്. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുവാൻ സർക്കാരിന് കഴിയുന്നില്ല. മസാല ബോണ്ട് ഉൾപ്പെടെയുള്ളവയുടെ തിരിച്ചടവ് കാലാവധി അടുത്തിട്ടുണ്ട്. എങ്കിലും സമസ്ത മേഖലകളിലും സർക്കാർ ധൂർത്ത് തുടരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം.

സാധാരണയായി സാമ്പത്തിക അടിയന്തരാവസ്ഥ അഭികാമ്യമായ ഒരു സാഹചര്യമല്ല എങ്കിലും കേരളത്തിന്റെ കുത്തഴിഞ്ഞ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത് തെറ്റല്ലാത്ത ഒരു തീരുമാനമാണെന്നും വിലയിരുത്തലുകൾ ഉണ്ട്. പൊതു കടത്തിൻമേൽ നിയന്ത്രണം ഉണ്ടാവേണ്ടത് അടിയന്തര ആവശ്യമാണ്. കരാറുകാരും കൃഷിക്കാരും ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഒഴിവാക്കണമെങ്കിൽ കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണ്. എന്നാൽ കേന്ദ്രം എത്രയൊക്കെ പണം ലഭ്യമാക്കിയാലും സംസ്ഥാന സർക്കാർ അത് അർഹരായവരിലേക്ക് എത്തിക്കുമോ എന്നും ഉറപ്പില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് പിരിക്കുന്നത് ക്ഷേമപെൻഷനുകൾ നൽകാനാണ് എന്ന് പറഞ്ഞിട്ട് ക്ഷേമ പെൻഷനുകൾ മാസങ്ങളായി കുടിശികയാണ് എന്നുള്ളത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക