ബംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ ഒരു കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.

ദക്ഷിണ കനഡയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയില്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ കോളജിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ലിപ്പ് ലോക്ക് ചലഞ്ചില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു വിദ്യാര്‍ഥികള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളജ് വൃത്തങ്ങള്‍ പറയുന്നു. കോളജ് യൂണിഫോം ധരിച്ച്‌ കൊണ്ടാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചലഞ്ചില്‍ പങ്കെടുത്ത ആണ്‍കുട്ടിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നതടക്കം പരിശോധിച്ച്‌ വരികയാണെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക