കോട്ടയം: നന്നായി പീഡിപ്പിക്കാനറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന പരാമര്‍ശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി. നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.

‘ ഇവിടെ നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. ഒരു സ്ത്രീയെ പുരുഷന്‍ ബലാല്‍സംഗം ചെയ്താല്‍ സ്ത്രീ പരാതി പോലീസ് സ്റ്റേഷനില്‍ കൊടുക്കും.പോലീസ് അവനെ വിളിച്ചു നീ ഇങ്ങനെ ചെയ്തോടാ മേലാല്‍ ചെയ്തേക്കരുത് എന്ന് പറഞ്ഞു സ്ത്രീയോട് പൊക്കോളാന്‍ പറയും. നിങ്ങളെന്ത് സ്ത്രീയോട് പെരുമാറുന്നുവോ അതേ ആറ്റിറ്റ്യൂഡോടുകൂടി, നിങ്ങള്‍ ബലാല്‍സംഗം ചെയ്താല്‍ തിരിച്ച്‌ ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്…’ എന്നായിരുന്നു അശ്വതിയുടെ വാക്കുകള്‍. കേരളത്തില്‍ സാമൂഹിക ജീര്‍ണതകളും പ്രതിസന്ധികളും രൂക്ഷമാകുമ്ബോള്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍കരണമാണ് ലക്ഷ്യമിടുന്നതെന്നും ഡോ അശ്വതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ‘നിര്‍ഭയ’ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്. കിടങ്ങുരില്‍ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. നിര്‍ഭയ കോര്‍ഡിനേറ്റര്‍ സി.ജെ തങ്കച്ചന്‍, നിര്‍ഭയ സെക്രട്ടറി ജെസി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തിയ വാഹന പ്രചാരണജാഥ അയര്‍ക്കുന്നത്ത് സമാപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക