ട്വന്റി 20 കൂട്ടായ്മ പ്രവര്‍ത്തനം വിപുലമാക്കുന്നു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നീക്കം. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി അംഗത്വ കാമ്ബയിന്‍ ആരംഭിക്കാന്‍ പോകുcccകയാണ്.

സിപിഎമ്മിനും കോണ്‍ഗ്രസിനും വലിയ തലവേദന സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ് ട്വന്റി 20 നടത്താന്‍ പോകുന്നത്. പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു. അഴിമതി രഹിത ഭരണമാണ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച തന്ത്രങ്ങള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുകയാണ് സാബു ജേക്കബ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശദാംശങ്ങള്‍ ഇങ്ങനെ:

ഞായറാഴ്ച കോലഞ്ചേരിയില്‍ അംഗത്വ വിതരണ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രകടന പത്രികയും അന്ന് പുറത്തിറക്കും. മൂന്ന് തരത്തിലുള്ള അംഗത്വമാണുണ്ടാകുക. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക്, വിദേശത്തുള്ളവര്‍ക്ക് എന്നിങ്ങനെ തരം തിരിച്ചാണ് അംഗത്വം നല്‍കുന്നത്. മറ്റു പാര്‍ട്ടിയിലുള്ളവര്‍ക്കും രാജിവച്ച്‌ ട്വന്റി 20യില്‍ ചേരാന്‍ സാധിക്കും.

ഓണ്‍ലൈന്‍ വഴിയാണ് അംഗത്വം നല്‍കുക. 30 സെക്കന്റ് കൊണ്ട് അംഗത്വമെടുക്കാം. മെംബര്‍ഷിപ്പ് ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫണ്ട് കളക്ഷന്‍ ബാങ്ക് വഴി മാത്രമായിരിക്കും. സംസ്ഥാന തലത്തില്‍ 11 അംഗ നിര്‍വാഹക സമിതിയാകും നേതൃത്വം നല്‍കുക. ജില്ലാ കമ്മിറ്റികളുണ്ടാകില്ല. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളും വാര്‍ഡ് തലത്തില്‍ ഏഴംഗ കമ്മിറ്റികളും പ്രവര്‍ത്തിക്കും.

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന, മണ്ഡല, വാര്‍ഡ് കമ്മിറ്റികളാണുണ്ടാകുക. ആറ് മാസം കൊണ്ട് 20000 കമ്മിറ്റികള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പ് ട്വന്റി 20 പ്രതീക്ഷിക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള മനക്കരുത്തുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ സഖ്യം നടത്തുന്നത് എന്നാണ് വ്യക്തമാകുന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള നീക്കവും ട്വന്റി 20-എഎപി സഖ്യം നടത്തിയേക്കും. ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ചാണ് എഎപിയുടെ വരവ്. ഗുജറാത്തും ഗോവയുമുള്‍പ്പെടെ മറ്റുചില സംസ്ഥാനങ്ങളിലും എഎപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യം കിഴക്കമ്ബലവും പിന്നീട് സമീപ പഞ്ചായത്തുകളിലും ഭരണം പിടിച്ച ട്വന്റി 20യെ കേരള ജനത സ്വീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക