കൊച്ചി: കൊച്ചി കിഴക്കമ്ബലത്തു നടന്ന പൊതുസമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേര്‍ന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചപ്പോള്‍ അതിന് സാക്ഷിയായത് പതിനായിരങ്ങള്‍. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തിന് എത്തുന്ന ആള്‍ക്കൂട്ടം പേമാരിയെ പോലും വകവയ്ക്കാതെ സമ്മേളനത്തിന് ഒഴുകിയെത്തി. ആരവങ്ങള്‍ക്ക് നടുവിലാമ് ആം ആദ്മി പാര്‍ട്ടിയും (എഎപി) ട്വന്റി20 പാര്‍ട്ടിയും ചേര്‍ന്ന് ‘ജനക്ഷേമ സഖ്യം’ (പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്) എന്ന രാഷ്ട്രീയ സഖ്യം കെജ്രിവാള്‍ പ്രഖ്യാപിച്ചു.

ജനസംഗമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേര്‍ന്നാണു പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയും പഞ്ചാബും പോലെ കേരളത്തെയും മാറ്റുമെന്നു കേജ്രിവാള്‍ പറഞ്ഞു. ആവേശം നിറയ്ക്കുന്നതായിരുന്നു സമ്മേളനത്തില്‍. കേരളത്തില്‍ മൂന്നാം ബദലിനുള്ള ശക്തി ആംആദ്മിക്കും ട്വന്റി ട്വന്റിക്കും ഉണ്ടെന്ന് പ്രതിഫലിക്കുന്ന സമ്മേളനം. മഴയുടെ തമിര്‍ത്ത് പെയ്യല്‍ സമ്മേളനം അലങ്കോലപ്പെടുത്തുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നിട്ടും മുന്‍നിശ്ചിയച്ച പരിപാടി മാറ്റി വയ്ക്കാതെ കെജ്രിവാള്‍ എത്തി. ദൈവ നിയോഗവും യോഗത്തിന് അനുകൂലമായിരുന്നു. അങ്ങനെ പുതിയ സഖ്യം കേരളത്തിലും എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണ്. ഏതു പക്ഷത്തായിരിക്കണമെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിത്. കലാപങ്ങള്‍ ഉണ്ടാക്കുകയും അഴിമതിയും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ േവണോ അതോ എഎപിയും ട്വന്റി20യും പോലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും നല്ല വിദ്യാഭ്യാസവും തൊഴിലും നല്‍കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ വേണോ എന്നു ജനങ്ങളാണു തീരുമാനിക്കേണ്ടതെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങള്‍ക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞു. കെ റെയില്‍ നടപ്പാക്കിയാല്‍ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ കെ റെയില്‍ എന്ന വികസന മുദ്രാവാക്യത്തിന് ആംആദ്മിയുെ എതിരാണെന്ന് കൂടി വിശദീകരിക്കുകയാണ് നേതാവ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ പേരെടുത്ത് പറഞ്ഞ് കെജ്രിവാള്‍ വിമര്‍ശിച്ചില്ല. വിമര്‍ശനത്തിന് അപ്പുറമുള്ള വികസന രാഷ്ട്രീയമാണ് ഇതിലൂടെ കെജ്രിവാള്‍ മുമ്ബോട്ട് വയ്ക്കുന്നത്.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നിവയ്ക്ക് പുറമെ നാലാമത്തെ മുന്നണി എന്ന മുഖവുരയോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജനക്ഷേമ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാര്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ട്വന്റി 20യുമായി ചേര്‍ന്നാണ് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും തങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളും സൗജന്യങ്ങളുടെയും നീണ്ട നിര അവതരിപ്പിച്ചുള്ള പ്രസംഗത്തിനൊടുവിലായിരുന്നു ഈ മുന്നണി പ്രഖ്യാപനം. തന്റെ പ്രസംഗത്തില്‍ ട്വന്റി 20 പാര്‍ട്ടിയെയും നേതാവ് സാബു എം ജേക്കബിനെയും പുകഴ്‌ത്താനും കെജ്രിവാള്‍ മറന്നില്ല.

കേരളത്തില്‍ രണ്ടാം വരവിനാണ് ആം ആദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നത്. ഒന്‍പത് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് ട്വന്റി 20യുമായി സഖ്യത്തിലേര്‍പ്പെട്ടുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയാണ്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കെജ്രിവാള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണ് ആം ആദ്മിയുടെ നീക്കം. നേട്ടമുണ്ടാക്കാന്‍ കഴിയാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവന്നാകും പ്രവര്‍ത്തനം. മിക്ക മണ്ഡലങ്ങളിലും നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിച്ച്‌ വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച്‌ താഴെത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തില്‍ നിന്ന് മികച്ച മുന്നേറ്റം ഉണ്ടാക്കി, അതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആം ആദ്മി സഖ്യത്തിന്റെ ശ്രമം. ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെന്നും കേരളത്തിലും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കിഴക്കമ്ബലത്ത് നടന്ന ജനസംഗമത്തില്‍ കെജ്രിവാള്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക