കൊച്ചി: കേരളത്തില്‍ ആം ആദ്മി ഭരണം സാധ്യമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിക്കും പഞ്ചാബിനും ശേഷം ആംആദ്മിയുടെ ലക്ഷ്യം കേരളമാണെന്നും ട്വന്‍റി ട്വന്‍റി ക്കൊപ്പം ചേര്‍ന്ന് ആ ലക്ഷ്യം നേടുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ട്വന്‍റി ട്വന്‍റിയും ആംആദ്മി പാ‍ര്‍ട്ടിയും ചേര്‍ന്ന് ജന ക്ഷേമ സഖ്യത്തിന് രൂപം നല്‍കിയെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

അഴിമതി തുടച്ചു നീക്കിയാണ് ആംആദ്മി ദില്ലിയില്‍ അധികാരത്തിലെത്തിയത്. അതേ മാതൃകയില്‍ കേരളവും പുതിയ മുന്നണിക്കൊപ്പമാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഈ സഖ്യം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും മൂന്നര കോടി മലയാളികളുടെ സഖ്യമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാബു എം ജേക്കബിന്‍റെ ഉജ്ജ്വല നേതൃത്വത്തില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്‍റി ട്വന്‍റി നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവര്‍ത്തിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്ബ് കെജ്രിവാളിനെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ ഒരു വര്‍ഷം കൊണ്ടാണ് ആംആദ്മി ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കിയത്.

അത് ദൈവത്തിന്‍റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു. സൗജന്യ വൈദ്യുതിയിലും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ദില്ലിക്ക് നല്‍കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. കേരളത്തിലും അത് നടപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക