എറണാകുളം: അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവിലയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുമ്ബോള്‍ കിഴക്കമ്ബലത്തെ ജനങ്ങള്‍ക്ക് മാത്രം ആശങ്കപ്പെടേണ്ടതില്ല. ഉല്‍പാദകര്‍ വില തോന്നുംപടി ഉയര്‍ത്തുമ്ബോള്‍, ശാശ്വതമായ പരിഹാരം കാണാനാകാതെ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാകുമ്ബോഴാണ് ട്വന്റി ട്വന്റിയും സാബു എം ജേക്കബും മാതൃകയാകുന്നത്‌.

പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണിവിടെ. പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടമില്ലാത്ത കിഴക്കമ്ബലത്തെ ട്വന്റി ട്വന്റി മോഡല്‍ കേരളത്തിലാകെ പ്രവര്‍ത്തികമാക്കണമെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ കുടുംബങ്ങള്‍ക്കും പ്രത്യേക കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ കാര്‍ഡുമായെത്തുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മത്സ്യങ്ങള്‍ക്ക് 25 ശതമാനം വിലകുറച്ചാണ് വില്‍പ്പന നടത്തുന്നത്. കിഴക്കമ്ബലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ട്വന്റി ട്വന്റി മാര്‍ക്കറ്റിലൂടെ വില്‍ക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കര്‍ശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. കിഴക്കമ്ബലത്തെ അരലക്ഷത്തില്‍ അധികം വരുന്ന ജനങ്ങള്‍ ഈ മാര്‍ക്കറ്റിന്റെ ഉപഭോക്താക്കളാണ്.

500 ഓളം വരുന്ന ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസ്സില്‍ താഴെയുള്ള 1500 ഓളം കുട്ടികള്‍ക്കും പാല്‍, മുട്ട തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങള്‍ക്കും ഇവിടെ നിന്നും സൗജന്യമായി സാധനങ്ങള്‍ നല്‍കുന്നുണ്ട്. നിത്യോപയോഗ സാധങ്ങളുടെ വിലവര്‍ധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചെലവ് നടത്താന്‍ സാധിക്കുമെന്നതാണ് ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പ്രത്യേകത.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ അരിവില. 20 രൂപയിലേറെയാണ് ഒരു കിലോ അരിയുടെ വിലയില്‍ വന്ന വര്‍ധന. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് കിഴക്കമ്ബലത്തെ ജനങ്ങള്‍ തങ്ങളുടെ അടുക്കളയിലേക്ക് സാധനങ്ങള്‍ കൊണ്ട് പോകുന്നത്. നിരന്തരമുണ്ടാകുന്ന വില കയറ്റത്തിലും ആടിയുലയാത്ത ഒരു ജനവിഭാഗം ഉണ്ടെങ്കില്‍ അതിവിടെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക