കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകേസില്‍ പ്രതി സ്വപ്‌ന സുരേഷിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതു മൊബൈല്‍ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം. സ്വപ്‌നയില്‍നിന്ന്‌ എന്‍.ഐ.എ. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കോപ്പിചെയ്യാന്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലാണു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) നല്‍കിയത്‌. കോടതിയുടെ അനുമതിയോടെയാണു എന്‍.ഐ.എ. കസ്‌റ്റഡിയിലുള്ള മൊബൈല്‍ഫോണ്‍ ഇ.ഡിയ്‌ക്കു വിട്ടുകിട്ടിയത്‌. ഈയാഴ്‌ച വിവരങ്ങള്‍ ലഭിക്കുമെന്നാണു അറിയിച്ചിട്ടുള്ളത്‌. ഈ ഫോണിലെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്‌ എന്‍.ഐ.എ. കൈമാറിയിരുന്നില്ല.

ഉന്നതരെയടക്കം ഒട്ടേറെപ്പേരെ സ്വപ്‌ന സുരേഷ്‌ നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍.ഐ.എയ്‌ക്കു തെളിവു ലഭിച്ചിരുന്നു. മുഖ്യമന്ത്രി, കോണ്‍സുലേറ്റിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്നും സ്വപ്‌ന ഇ.ഡിയോട്‌ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ഫോണ്‍ അനിവാര്യമാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ജൂലൈയില്‍ ബംഗളുരുവില്‍നിന്നു സ്വപ്‌നയെ അറസ്‌റ്റുചെയ്‌ത എന്‍.ഐ.എ. ആറു മൊബൈല്‍ ഫോണുകളാണു ഇവരില്‍നിന്നു പിടിച്ചെടുത്തത്‌. ഇ.ഡി. അന്വേഷണം ഏറ്റെടുത്തപ്പോള്‍, 2018 മുതലുള്ള ഫോണ്‍രേഖകളാണു ലഭിച്ചത്‌. സ്വപ്‌നയെ ചോദ്യംചെയ്‌തതില്‍ നിന്നാണു 2016-17 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍.ഐ.എ. പിടിച്ചെടുത്തിരുന്നുവെന്നു വ്യക്‌തമായത്‌. ഈ ഫോണിലെ വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചിരുന്നു. ഇതില്‍ ചില സുപ്രധാന വീഡിയോകളടക്കം ഉണ്ടെന്നാണു സ്വപ്‌ന പറയുന്നത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക