തിരുവല്ല: കേരള കോണ്‍ഗ്രസ് (എം) യോഗത്തില്‍ ബഹളവും കൈയാങ്കളിയും. തിരുവല്ല നിയോജകമണ്ഡലത്തിലെ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗമാണ് നിര്‍ത്തിവെച്ചത്. സംസ്ഥാന നേതാക്കളായ അലക്‌സ് കോഴിമല, ജോബ് മൈക്കിള്‍ എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

79 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരെ മുന്നില്‍ നിര്‍ത്തിയായിരുന്നു ചേരിപ്പോര്. പ്രതിനിധികളുടെ പേരുവായിച്ചതോടെ ബഹളവും കൈയായാങ്കളിയും ആരംഭിച്ചു. തുര്‍ന്ന് വോട്ടെടുപ്പ് തുടങ്ങും മുമ്ബേ യോഗം നിര്‍ത്തിവെക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ചടക്ക നടപടി ലംഘിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍ എം രാജു അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളവരാണ് കൈയാങ്കളിക്ക് തുടക്കമിട്ടതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക