ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്ബനിയായ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്ബനി മേധാവിക്കെതിരായ ലൈംഗിക ആരോപണം ഒതുക്കി തീര്‍ത്തത് 95 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഏറ്റവമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റസ്‌ലിംഗ് ഫെഡറേഷന്റെ ഉടമകളായ കമ്ബനിയുടെ മേധാവി വിന്‍സ് മക്‌മഹനെതിരെയാണ് പരാതി ഉയര്‍ന്നത്. തനിക്കെതിരെ പരാതി നല്‍കിയ നാല് വനിത് റസ്‌ലിംഗ് താരങ്ങള്‍ക്കാണ് ഇയാള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി 12 മില്യണ്‍ ഡോളര്‍ (95 കോടിരൂപ)​ നല്‍കിയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മക്‌മഹന്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തതായാണ് ഇവര്‍ ആരോപിച്ത്. പ്രമുഖവനിതാ താരമാണ് മക്‌മഹനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഷൂട്ടിംഗിനിടെ ഇയാള്‍ പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്സ് ചെയ്യിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തതായി ഇവര്‍ പരാതിയില്‍ പറയുന്നു. വിസമ്മതിച്ചപ്പോള്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതായും കരാര്‍ പുതുക്കാതെ മാറ്റിനിറുത്തിയതായും ഇവര്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് മറ്റ് മൂന്ന് വനിതാതാരങ്ങള്‍ കൂടി പരാതിയുമായി എത്തി. റസ്‌ലിംഗ് പരിപാടികളില്‍ അവസരം നല്‍കുന്നതിന് പകരം സെക്സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് ഇവര്‍ പരാതി നല്‍കി. ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നവീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തതായി ഇവ‌ര്‍ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളവകളില്‍ മുറിയിലേക്ക് കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിക്കുകയാണ് ഇയാളുടെ രീതിയെന്നും പരാതിയിലുണ്ട്

ഇവരുടെ പരാതിയില്‍ കമ്ബനി ബോ‌ഡ് യോഗം ചേ‌ര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്ബനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റി. മകള്‍ സ്റ്റെഫാനിയാണ് ഇപ്പോൾ (താത്‌കാലിക) സി.ഇ.ഒ. അതിനിടെയാണ് കേസ് ഒത്തുതീ‌ര്‍പ്പാക്കാനായി കോടികള്‍ നല്‍കിയ വാര്‍ത്ത് പുറത്തുവന്നത്. എന്നാല്‍ കമ്ബനിയോ മക്‌മഹനോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക