തിരുവനന്തപുരം: രാത്രിയും കച്ചവടം തുടങ്ങിയ തലസ്ഥാനത്തെ ലുലു മാളില്‍ അനിയന്ത്രിതമായി ആളുകളെത്തിയതോടെ ഉപഭോക്താക്കളുടെ തമ്മിലടി വിവാദമാകുകയാണ്. അമ്ബതു ശതമാനം ഇളവെന്നു കേട്ടതോടെ ആളുകള്‍ കൂട്ടമായി മാളിലെത്തി. ഇതോടെ സുരക്ഷാ ജീവനക്കാരുടെ കയ്യില്‍ നിന്നും നിയന്ത്രണം നഷ്ടമായി.

രാത്രി 11.59ന് ഷോപ്പ് തുറന്ന ശേഷം 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു മാള്‍ അധികൃതരുടെ പ്രഖ്യാപനം. ഷോപ്പിന്റെ ഷട്ടര്‍ തുറന്നതോടെ ആളുകള്‍ ഇടിച്ചു കയറി. ആയിരങ്ങള്‍ ഒരുമിച്ചു വന്നതോടെ തിക്കും തിരക്കുമായി. ഇതിനിടെ ആളുകള്‍ തമ്മില്‍ വാക്കേറ്റവും അത് കയ്യേറ്റത്തിലേക്കുമൊക്കെ എത്തി. തിക്കിലും തിരക്കിലും വലിയ അപകടമുണ്ടാകാതെ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/e85ntAuo97/

ഏതെങ്കിലും ഒരു അപകടം ഉണ്ടായിരുന്നെങ്കില്‍ ആളുകള്‍ക്ക് രക്ഷപെടാന്‍ പോലുമുള്ള സംവീധാനവുമില്ലായിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പോലീസ് ഇതറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല. സുരക്ഷിതമല്ലാത്ത രീതിയില്‍ ഷോപ്പിങ് നടത്തുന്നത് നിയന്ത്രിക്കാന്‍ മറ്റു വകുപ്പുകളും തയ്യാറായിട്ടില്ല.

യൂസഫലിക്ക് നേരെ ചെറുവിരലനക്കാൻ പോലും കേരളത്തിലെ സർക്കാരും നിയമ സംവിധാനങ്ങളും പ്രാപ്തമല്ല എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യങ്ങൾ. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ മാസ്ക് പൊതുസ്ഥലങ്ങളിൽ ധരിക്കാത്ത പൊതുജനങ്ങളിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിറക്കിയ സർക്കാരാണ് ഈ ഒരു തെമ്മാടിത്തരംത്തിന് നേരെ കണ്ണടയ്ക്കുന്നത് എന്നത് വിരോധാഭാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക