ഭരണഘടന വിരുദ്ധ പരാമര്‍ത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകള്‍ വിഭജിച്ച്‌ മന്ത്രിമാര്‍ക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് പുതിയ ചുമതലകള്‍ ലഭിച്ചത്. ഫിഷറീസ് വകുപ്പ് അബ്ദുര്‍ റഹ്‌മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

സജി ചെറിയാന് പകരം തല്‍ക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് വേണ്ടിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. തിരിച്ചടി നേരിട്ടാല്‍ മാത്രം പുതിയ മന്ത്രിയെ കുറിച്ച്‌ ആലോചിച്ചേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പ്രസംഗിക്കുമ്ബോഴാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. പ്രസ്താവന വിവാദമാവുകയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക