കൊച്ചി: രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ര്‍ധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്.

കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വര്‍ധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വര്‍ധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വര്‍ധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലക്കയറ്റത്തിനിടെ പാചകവാതക വില വര്‍ധിപ്പിച്ചത് ജനത്തിന് കൂടുതല്‍ ബുദ്ധിമുട്ടാകും. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക