മലപ്പുറം: ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വീണ്ടും വിവാഹിതയായതായി റിപ്പോര്‍ട്ട്. ഇതിന്റെ പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് നടത്തിയ ക്ഷണ പത്രികയുടെ ഫോട്ടോയും ഉണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ (എന്‍.സി.എച്ച്‌.ആര്‍.ഒ) വിളയോടി ശിവന്‍കുട്ടിയാണ് വരന്‍. അതേസമയം, ശബരിമല കയറിയതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് കനകദുര്‍ഗയുടെ വിവാഹ മോചനത്തില്‍ കലാശിച്ചത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഭ‍ര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കുട്ടികള്‍ കനക ദുര്‍ഗയുടെ മുന്‍ഭര്‍ത്താവിനൊപ്പമാണ്. ശബരിമലയില്‍ കയറിയത് വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നടപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. കനക ദുര്‍ഗയുടെ സഹോദരന്‍റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനക ദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹ മോചിതരാവാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക