കൊച്ചി: ഷിപ്പ്‌യാര്‍ഡിന് സമീപത്തുള്ള ഹാര്‍ബര്‍ വ്യൂ ഹൈഫ്ലൈ ബാര്‍ എക്സൈസ് പൂട്ടിച്ചു. വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ ബാറാണ് പൂട്ടിച്ചത്. പ്രവര്‍ത്തന സമയം കഴിഞ്ഞും നിയമവിരുദ്ധമായി ബാര്‍ പ്രവര്‍ത്തിക്കുകയും മദ്യം വിളമ്ബുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രാത്രി 11.30നു മദ്യം നല്‍കിയതിന്റെ ബില്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. ഇതോടെയാണ് നടപടിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ലൈസന്‍സ് ഉപാധികള്‍ ലംഘിച്ചാല്‍ നടപടി എടുക്കാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമയം കഴിഞ്ഞും ബാര്‍ പ്രവര്‍ത്തിക്കുകയും ലഹരി ഉള്‍പ്പടെ ഉപയോഗിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ ലഹരി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹോട്ടലിനെതിരെ നടപടി എടുക്കുന്നതിന് പൊലീസ് എക്സൈസിനു ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉദ്യോഗസ്ഥര്‍ ബാര്‍ നിരീക്ഷിച്ചു വരികയായിരുന്നു.

അതിനിടയിലാണു രാത്രി വൈകിയും മദ്യം വിതരണം ചെയ്ത ബില്‍ ലഭിക്കുന്നത്. നോട്ടീസിനു ഹോട്ടല്‍ ഉടമ നല്‍കുന്ന വിശദീകരണം പരിശോധിച്ചായിരിക്കും തുടര്‍ നടപടികള്‍. വിശദീകരണം തൃപ്തികരമെന്നു തോന്നിയാല്‍ നിശ്ചിത തുക പിഴ ഈടാക്കിയ ശേഷം തുറക്കാന്‍ അനുമതി നല്‍കും. പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളില്‍ നിയമനടപടികള്‍ തുടരുമെന്നും വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക