പഴയ കാലത്ത് ആളുകള്‍ ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവരായിരുന്നു. പരമാവധി യാത്രകള്‍ (Travel) കുറയ്ക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇന്നത്തെപ്പോലെ വാഹനങ്ങളും റോഡ്, റെയില്‍, വിമാന സൗകര്യങ്ങളും കുറവായിരുന്നതാണ് അതിന് ഒരു കാരണം. എന്നാല്‍ ഇന്ന് യാത്രകള്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. വലിയ ദൂരങ്ങള്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. പലരും അതിനായുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കി യാത്ര പോവുകയും ചെയ്യുന്നു.

സ്ഥലങ്ങള്‍ കാണുന്നതിനായി യാത്ര ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നുമില്ലാതെ യാത്ര ചെയ്യുന്നവരുണ്ട്. സംസ്കാര വൈവിധ്യത്തെക്കുറിച്ച്‌ പഠിക്കാന്‍ യാത്ര ചെയ്യുന്നവരുണ്ട്. വീഡിയോകളും വ്ലോഗും ചെയ്യാന്‍ വേണ്ടി മാത്രം യാത്ര ചെയ്യുന്നവരും ഇക്കാലത്തുണ്ട്. മനുഷ്യനോട് യാത്രകളോടുള്ള പ്രിയം കാലം മുന്നോട്ട് പോവുന്തോറും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്ര ചെയ്യുമ്ബോള്‍ നിങ്ങള്‍ക്ക് ഹോട്ടലുകളിലും വില്ലകളിലുമൊക്കെ താമസിക്കേണ്ടതായും വരും. ഹോട്ടലുകള്‍ കോംപ്ലിമെന്‍ററി ആയി നിങ്ങള്‍ക്ക് ബ്രേക് ഫാസ്റ്റ് ഓഫര്‍ ചെയ്യുകയും ചെയ്യും. എന്നാല്‍ മിക്ക ഹോട്ടലുകളും കോംപ്ലിമെന്‍ററി ലഞ്ചോ ഡിന്നറോ നല്‍കാറില്ല. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ?

ഇന്ത്യ ഭക്ഷണപ്രിയരുടെ നാടാണ്. ഹോട്ടലുകളുടെ ഈ രീതിക്ക് പിന്നില്‍ ഭക്ഷണത്തോടുള്ള ആളുകളുടെ താല്‍പര്യം തന്നെയാണ് ഉള്ളത്. കോംപ്ലിമെന്‍ററി ബ്രേക്ക്ഫാസ്റ്റ് ഉള്ള ഹോട്ടലുകളില്‍ താമസിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടാറുണ്ട്. ഹോട്ടല്‍ ജീവനക്കാരാവട്ടെ ഏറ്റവും മികച്ച പ്രാതല്‍ ഒരുക്കാന്‍ നന്നായി ശ്രദ്ധിക്കുകയും ചെയ്യും. കോപ്ലിമെന്‍ററി ആയി ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടാലും വീണ്ടും അവിടെ റൂം എടുക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ആളുകള്‍ താല്‍പ്പര്യപ്പെടും. ഇത്തരത്തില്‍ ഹോട്ടല്‍ ബിസിനസുകാരുടെ തന്ത്രം കൂടിയാണ് ഈ കോംപ്ലിമെന്‍ററി ബ്രേക്ക്ഫാസ്റ്റ്.

വീണ്ടും ഹോട്ടല്‍ ബുക്ക് ചെയ്താല്‍ സ്വാഭാവികമായും ബിസിനസ് വര്‍ധിക്കും. നല്ല സര്‍വീസ് ആണെങ്കില്‍ മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യും. മറ്റൊരു ഘടകവുംകൂടി ഇതിന് പിന്നിലുണ്ട്. യാത്രികര്‍ക്ക് സൗകര്യപ്രദമായി പ്രഭാതഭക്ഷണം കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. ചിലര്‍ക്ക് നേരത്തെ ഭക്ഷണം വേണ്ടിവരും. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി മറ്റൊരു സ്ഥലം കണ്ടെത്തി പ്രാതല്‍ കഴിക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ ഒരു സ്ഥലത്തെത്തിയാല്‍ നല്ല ഹോട്ടലുകള്‍ കണ്ടുപിടിക്കുകയെന്നത് എളുപ്പമല്ല. രാവിലെ നേരത്തെ തന്നെ എല്ലാം തുറക്കണമെന്നുമില്ല. അതിനാല്‍ സൗജന്യമായി ഭക്ഷണം ലഭിക്കുമെങ്കില്‍ അത് തന്നെയാവും സഞ്ചാരികള്‍ക്ക് സുഖപ്രദം.

ജോലിസംബന്ധമായ യാത്രയായാലും വിനോദ യാത്രയായാലും രാവിലെ ഭക്ഷണം കഴിക്കാതെ യാത്ര മുന്നോട്ട് പോവുന്നത് സുഖകരമായിരിക്കില്ല. അതിനാല്‍ ഹോട്ടലില്‍ മുറിയെടുക്കുന്നവരില്‍ മിക്കവരും കോംപ്ലിമെന്‍ററി ബ്രേക്ക്ഫാസ്റ്റ് ഉണ്ടോയെന്ന് ഉറപ്പ് വരുത്താറുണ്ട്. ഹോട്ടലുകളുടെ കാഴ്ച്പ്പാടില്‍ കോംപ്ലിമെന്‍ററി ബ്രേക്ക്ഫാസ്റ്റ് നല്‍കുകയെന്നത് ലാഭം കൂട്ടുന്നതിനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാത്രമാണ്. ഫുഡ് ആന്‍റ് ബീവറേജസ് സെക്ഷന്‍ വഴിയും ഹോട്ടലുകള്‍ വലിയൊരു പങ്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. രാവിലെ നല്ല ഭക്ഷണം ലഭിച്ചാല്‍ ഇതേ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്കും രാത്രിയും പണംകൊടുത്ത് വീണ്ടും കഴിക്കുന്നവരും ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക