ആലപ്പുഴ: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ട് മുറ്റത്ത് പശുകിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ആര്‍എസ്‌എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖായ ശ്യാമും മഹിളാ മോര്‍ച്ചാ പത്തിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ഭാര്യ ആതിര ശ്യാമും വാടകയ്‌ക്ക് താമസിക്കുന്ന വീടിന് മുമ്ബിലാണ് പശു കുട്ടിയെ കൊന്ന് ഉപേക്ഷിച്ചത്.

ഏകദേശം രണ്ട് മാസം പ്രായമായ പശു കിടാവിന്റെ ജഡമാണ് ഇന്ന് രാവിലയോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൂക്കും വായും വികൃതമാക്കിയ നിലയിലായിരുന്നു ജഡം.സമീപപ്രദേശങ്ങളിലെ വീടുകളില്‍ പശുകിടാവിനെ സംബന്ധിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്ന് പശുവിനെ കാണാതായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സംബന്ധിച്ച്‌ കരിയിലകുളങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശ്യാം വ്യക്തമാക്കി.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പശുവിനെ പറമ്ബില്‍ മറവ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കരിയിലകുളങ്ങര സി ഐ സുധിലാല്‍ വ്യക്തമാക്കി. അടുത്ത ദിവസം വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ മറവ് ചെയ്ത പശുകിടാവിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും സിഐ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക